മൗനത്തിന്റെ കടലാഴങ്ങളിൽ വെച്ച് നാം കണ്ടെടുത്ത പ്രണയത്തിന്റെ ശിലാ ലിഖിതങ്ങൾ. ഹൃദയമേ നീ ചവച്ചിറക്കിയ വാക്കുകളുടെ ഉപ്പു രസങ്ങളിൽ കാലം കാത്തുവെച്ചതിത്രയേറെ മാധുര്യമോ!

നിഷാഗന്ധി
Updated 1 week, 6 days ago

ഒന്നും ചോദിക്കരുത്, ഒരു വാക്കുപോലും മിണ്ടരുത്, ചോദ്യശരങ്ങൾ കൊണ്ടെന്നെ മുറിവേൽപ്പിക്കാതെ... ഒന്ന് കെട്ടിപ്പിടിക്കാമോ? അത്രമേൽ മുറുക്കെ! എന്റെ സങ്കടങ്ങൾക്കൊന്ന് പെയ്തിറങ്ങാൻ പാകത്തിൽ, നിന്റെ തോളിലൊന്ന് ചായണം... എനിക്ക് വയ്യാഞ്ഞിട്ടാണ്. വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ പറ്റാത്തത്ര ഭാരമുണ്ട് ഉള്ളിൽ, ഒന്ന് കരഞ്ഞു തീർത്താൽ ആ ഭാരമൊന്ന് കുറഞ്ഞേക്കാം. എന്നെ ഒന്ന് ചേർത്തുപിടിക്കോ? ആർക്കും വിട്ടുകൊടുക്കാതെ... ആ ചേർത്തുവെക്കലിലെങ്കിലും എന്റെ നോവൊന്ന് അലിഞ്ഞു തീരട്ടെ..

നിഷാഗന്ധി
Updated 3 weeks, 5 days ago

എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു.. എല്ലാദിവസവും സംസാരിച്ചിരുന്ന ചെറിയ കാര്യങ്ങൾ പോലും പങ്കുവെച്ചിരുന്ന ഓരോ നിമിഷവും മനോഹരമാക്കിയ ഇന്നും ഓർക്കുമ്പോൾ ഒരു പുഞ്ചിരി നൽകുന്ന ഏറെ ഭംഗിയുള്ള സൗഹൃദം എനിക്കായി സമ്മാനിച്ച എന്റെ കാരണത്താൽ ഞാൻ നഷ്ടപ്പെടുത്തിയ അത്രമേൽ ഇഷ്ടപ്പെട്ട ഒരു കൂട്ടുകാരി എനിക്കുമുണ്ടായിരുന്നു.

നിഷാഗന്ധി
Updated 1 month ago

ഹൃദയം കൊണ്ട് മാത്രം വായിക്കാൻ കഴിയുന്ന ചില കവിതകൾ ഉണ്ട്. തളരുമ്പോൾ ചാരിനിൽക്കാൻ ചില തണൽ മരങ്ങളുണ്ട്. കണ്ണീർ തുടയ്ക്കാതെ തന്നെ നോവ് മാറ്റുന്ന ചില സാന്ത്വനങ്ങളുണ്ട്. വാക്കുകളേക്കാൾ ആഴത്തിൽ സംവദിക്കുന്ന ചില മൗനങ്ങളുണ്ട്. ദൂരങ്ങൾക്കിടയിലും ചേർത്തുപിടിക്കുന്ന ചില ഓർമ്മകളുണ്ട്. തിരക്കുകൾക്കിടയിലും തനിയെ ഇരിക്കാൻ തോന്നുന്ന ചില ശൂന്യതകളുണ്ട്. പറഞ്ഞു തീർക്കാത്ത കഥകളേക്കാൾ സുന്ദരമായ ചില പാതിവഴികളുണ്ട്. മരണമില്ലാത്ത ചില ഓർമ്മകൾക്ക് കാലത്തിന്റെ ഗന്ധമുണ്ട്.

ആത്മാംശം
Updated 1 month ago

എരിഞ്ഞൂ മൂകവേദനയിൽ പ്രഭാമയം എന്റെ ഹർഷങ്ങൾ.. 🥵 വ്യഥാ പരിശൂന്യ നിമിഷങ്ങൾ സുധാരസ രമ്യ യാമങ്ങൾ..💞💔 മറന്നോ നീ നിലാവിൽ നമ്മളാദ്യം കണ്ടൊരാ രാത്രി..💋

നിഷാഗന്ധി
Updated 1 month ago

എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ പലതവണ കണ്ണീരിൽ ഒലിച്ചുപോയിട്ടുണ്ട്, പക്ഷേ ഓരോ തവണയും എനിക്ക് ഉയർന്നുവരാൻ ഒരു വാക്ക് ഉണ്ട്...

നിഷാഗന്ധി
Updated 1 month ago

തമ്മിൽ ചേരാത്ത തമ്മിലറിയാത്ത രണ്ടപരിചിതരെ പോലെ കാടും, കടലും പിന്നെയും ദൂരത്തിലാകുന്നു.

നിഷാഗന്ധി
Updated 1 month ago

കണ്ടു തീരാത്തൊരു സ്വപ്നമോ വീണ്ടും കാണുമെന്ന പ്രതീക്ഷയോ അങ്ങനെ ഒന്നുമായിരുന്നില്ല. ഒരിക്കലുമിനി കണ്ടുമുട്ടില്ലെന്നത്രയേറെയുറപ്പുള്ള വഴിയിൽ നൊന്തു നൊന്ത് മെനഞ്ഞെടുത്തൊരു കാത്തിരിപ്പാണത്!

നിഷാഗന്ധി
Updated 1 month ago

അവസാനിച്ചോ.? അവസാനിപ്പിച്ചു..! ഓർമ്മകളില്ലെ..?" ഉണ്ട് ഓർക്കാവുന്നതിലുമധികം..! എത്ര കാലത്തേക്ക് ഓർക്കും. ? ഓർമയുള്ളടത്തോളം കാലം..!

നിഷാഗന്ധി
Updated 1 month, 2 weeks ago

എനിക്ക് ഇത് ഒരു സ്വപ്‌നം പോലെ തോന്നുന്നു. എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ എന്റെ കാമുകിയാവാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുവെന്ന്. അവൾ വിവാഹിതയാണ്. ചാരിത്ര്യവതിയാണ്. എന്നിട്ടും അവൾ എന്റെ കൈകളെ തട്ടിമാറ്റുന്നില്ല... 💔

നിഷാഗന്ധി
Updated 1 month, 2 weeks ago

ഒടുവിൽ വിധിയോട് ഞാനും പറഞ്ഞവസാനിപ്പിച്ചു. എന്നിലേക്ക് എത്തിപ്പെട്ടില്ലെങ്കിലും, എന്നെക്കാൾ മനോഹരമായ കരങ്ങളിൽ തന്നെ അയാൾ ചെന്നെത്തട്ടെ..!!❤️‍🩹

നിഷാഗന്ധി
Updated 1 month, 4 weeks ago

💔 പൊട്ടി വീണത് ഹൃദയമല്ല, പ്രതീക്ഷകൾ ആയിരുന്നു. വേദനയുടെ ശബ്ദം കേട്ടില്ലായിരുന്നു. ആരും തന്നെ! 🤕

ഒരു വാക്ക്
Updated 2 months, 3 weeks ago

പ്രപഞ്ചം മാറേണ്ടതില്ല; നീ കാണുന്ന ദൃഷ്ടികോണം മാറിയാൽ മതി. ചിന്ത → വിശ്വാസം → പ്രവർത്തനം → ശീലം → ഫലം "മാനിഫെസ്റ്റേഷൻ" മനസ്സിന്റെ ദിശയും മനുഷ്യന്റെ പരിശ്രമവും ചേർന്ന് സൃഷ്ടിക്കപ്പെടുന്നു. ശരിയായ ചിന്ത, ഉറച്ച വിശ്വാസം, സ്ഥിരമായ പ്രവർത്തനം ഇവ ഒരുമിച്ചാൽ, മാറ്റങ്ങൾ സംഭവിക്കും. പ്രബഞ്ചം പ്രതികരിക്കും നിൻ്റെ ആഗ്രഹങ്ങൾക്കല്ല, പ്രവർത്തനങ്ങൾക്ക്. ലക്ഷ്യം. വ്യക്തത. ചിന്ത. പ്രവർത്തനം. ഫലം. ഇതാണ് വിജയത്തിന്റെ ക്രമം.

ആത്മാംശം
Updated 2 months, 3 weeks ago

ചില പ്രേതങ്ങൾക്കത്രേ, ചിലരുടെ ഖൽബും കരളും കൈവെള്ളയിൽ വെച്ച് പിഴിഞ്ഞ്, ചാറാക്കി, വാറ്റി, ചാരായമാക്കി കുടിക്കാനുള്ള അപാരമായൊരു ആസക്തിയും ലാലസയും!

ആത്മാംശം
Updated 2 months, 3 weeks ago

നിനക്ക് വഴിയാകാൻ ചിലർ വഴിമാറാൻ കാത്തിരിക്കരുത്. ഭേതിക്കണം. തുടരണം ഇനിയും. ആത്മാംശം ഉണർന്നാൽ ചില യാത്രകളിലെ ലക്ഷ്യം പൂർത്തിയാവും. ഇനി നീ നിശ്ശബ്ദനാവൂ, അവൻ സംസാരിക്കട്ടെ! നിശ്ശബ്ദതയുടെ സത്യസന്ധമായ ഭാഷയിൽ ആത്മാംശം തെളിയുമ്പോൾ ജീവിതം തന്നെ പ്രാർത്ഥനയാകും. നിനക്ക് നഷ്ടമായത് അല്ല, നിന്നെ കണ്ടെത്തിയതാണ് പ്രധാനം. ഒരായിരം ആശംസകളോടെ!

ആത്മാംശം
Updated 2 months, 3 weeks ago

When there’s no way out, mercy dies — and the will to survive takes control.

ആത്മാംശം
Updated 2 months, 3 weeks ago

മനുഷ്യന്റെ ആദിമ കാലം മുതൽക്കുള്ള ദുഃഖം. ജീവനുള്ളിടത്തോളം ഓരോ അണുവിലേക്കും പടർന്നിറങ്ങുന്ന, അതിന്റെ പച്ച ഞരമ്പുകൾ. ഒന്ന് മറ്റൊന്നിനോടത്രമേൽ ഇ(ണ)ഴ ചേർന്നിരിക്കുന്നതിനാൽ തന്നെ പെറ്റു പെരുകുന്ന കൈവഴികൾ. മരണത്തിലും നിലയ്ക്കാത്ത നീരൊഴുക്കുകൾ!

നിഷാഗന്ധി
Updated 2 months, 3 weeks ago

ഒരു ഇലയനക്കം പോലുമില്ലാതിരുന്ന തരിശിൽ നിന്ന്, നീ ഒരു പൂക്കാലം വിളവെടുത്തതെങ്ങനെയാണ്?

നിഷാഗന്ധി
Updated 2 months, 4 weeks ago

ഹൃദയത്തോട് സ്നേഹമെന്ന് മാത്രം ഇഴ ചേർന്ന് നിൽക്കുന്ന മനുഷ്യർ. ദീർഘമായ സംഭാഷണങ്ങളോ, ദിവസേനയുള്ള കുശലം പറച്ചിലുകളോ ഒന്നും വേണ്ട. ഒന്നുമില്ലാതെ തന്നെ, ഒന്നിനുമല്ലാതെ തന്നെ, ഒരിടം ഹൃദയത്തിൽ എക്കാലത്തേക്കും അവർ കടം പറഞ്ഞു വെക്കും. മറ്റാർക്കും വീതം വെക്കാത്ത നിറഞ്ഞ സ്നേഹത്തിൻ്റെ ഒരു കുഞ്ഞിടം!.

നിഷാഗന്ധി
Updated 3 months ago

ചെലര് എന്നും അങ്ങനേണ്, പെടക്കോയി മുട്ടടും അതെട്ത്ത് മ്മച്ചി ഓംപ്ലെറ്റ് അടിക്കും മൂത്ത മോന് പോട്ടീന് വേണത്രേ! കള്ള ഹിമാറ് പാവം പൂവങ്കോയി, ചോര നീരാക്കി, പ്പൊ ആരായി? സസി ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരുല്ലേ?

SoulPen
Updated 3 months ago

❤️ പ്രണയിക്കണം, രാധയെ തനിച്ചാക്കിയ കൃഷ്ണനെ പോലെയല്ല! സീതയെ കാട്ടിലേക്കയച്ച രാമനെ പോലെയുമല്ല! തന്നിലെ പാതി പകുത്തു നൽകി താനില്ലെങ്കിൽ അവളും അവളില്ലെങ്കിൽ താനും ഇല്ലെന്ന് പറഞ്ഞ പരമശിവനെ പോലെ ❤️

SoulPen
Updated 3 months ago

വസന്തകാലം, മന്ദമാരുതനും പേമാരിയും, ഇലകൾ തളിർത്ത പൂക്കൾ വിരിഞ്ഞ ആ ചെടിയോട് അവൾ കൂട്ടുകൂടി. അവനറിയാം, വേനൽക്കാലം വരും, ചൂടും വരൾച്ചയും, ഇലകൾ കൊഴിയും, പൂക്കൾ നിലം പതിക്കും. അപ്പോഴേക്കും അവൾ മൗനമായി പറന്നു പോയിരിക്കും. ഒന്നും പറയാതെ, ഒട്ടും തിരിഞ്ഞുനോക്കാതെ. അല്പമെങ്കിലും കുറ്റബോധം അവൾക്കുണ്ടാവില്ല. അവൾക്ക് നിന്നോട് ദേഷ്യം തോന്നി തുടങ്ങും. അതിലേറെ വിചിത്രം, അവൻ വില്ലനായി മാറും വരെ അവൾ ആ കഥ മുഴുവനായി തിരുത്തി എഴുതും. അവൾ പറഞ്ഞ കള്ളങ്ങളെല്ലാം പതിയെ അവൾ തന്നെ വിശ്വസിച്ചു തുടങ്ങും. അവളുടെ ശ്വാസം വേഗത്തിലാകും. ഹൃദയമിടിപ്പ് കൂടും. ചിലപ്പോൾ കണ്ണു നീർ പോലും വീഴും. ഒരുപാട് നേരം നിന്നെ വേദനിപ്പിച്ച ദുഃഖമല്ല, പിടിക്കപ്പെട്ടു പോകുമോ എന്ന ഭീതിയാണ്. അവൾ പറയും അവൾ സന്തോഷവതിയായിരുന്നില്ല. നീ അവൾക്ക് തണലായിരുന്നില്ല. അവൾക്ക് കൂട് കൂട്ടാൻ നിൻ്റെ ചില്ലകൾക്ക് ബലമില്ല. ഞാനായത് കൊണ്ടാവാം ഇത്രയും കൂടെ നിന്നത്. ഒടുവിൽ അവൾ ഹൃദയത്തെയും ആത്മാവിനേയും താൻ നിരപരാധിയാണ് ബോധ്യപ്പെടുത്തി. ഇപ്പോൾ അവൾ വഞ്ചകിയല്ല. അവൾ മുറിവേറ്റവളാണ്. അവളെ ഇതിലേക്കെത്തിച്ചത് നീയും. രാത്രിയിൽ സമാധാനമായി ഉറങ്ങാൻ അവൾ നിന്നെ വെറുക്കേണ്ടി വന്നു. അതിനായി, അവൾ നിന്റെ കുറ്റങ്ങൾ തിരയും. നിൻറെ വാക്കുകളിൽ, മൗനങ്ങളിൽ, നിന്റെ വീഴ്ചകളിൽ പോലും അവൾ കുറ്റം കണ്ടെത്തും. തള്ളിയിട്ടത് അവൾ ആണെന്ന് പോലും ഓർക്കാതെ, നീ അവളുടെ കള്ളങ്ങളോട് മല്ലിടാൻ നിൽക്കരുത്. മറുപടിയായ് പിറകെ പോവരുത്. നിൻറെ മറുപടിയല്ല നിൻ്റെ അഭാവമാണ് അവൾക്ക് ആവശ്യം. അവൾ തന്നെ നശിപ്പിച്ച ഒന്നിനെ നന്നാക്കാൻ നീ ശ്രമിക്കരുത്. ശാന്തനായും ആത്മവിശ്വാസത്തോടും കൂടി അവിടെ നിന്നു നിശ്ശബ്ദമായി ഇറങ്ങിപ്പോരുക. ചില വിടവുകൾ നഷ്ടമല്ല, രക്ഷയാണ്.

ആത്മാംശം
Updated 3 months ago

ഒറ്റയ്ക്കാവുകയെന്നാൽ ഒറ്റുകാരില്ലാ വിധം സ്വതന്ത്രമാവുകയെന്നാണ്. ഒട്ടിയിരിക്കാനൊരൊറ്റ ഇല നിഴൽ പോലുമില്ലാത്തൊരൊറ്റ- മരമാവുകയെന്നാണ് ഒറ്റയ്ക്കാവുകയെന്നാൽ ഒറ്റയായൊരിലാഹിന്റെ തണലിനോരം പറ്റി ചുരുണ്ടുറങ്ങുകയെന്നാണ്. അതായത് ഒറ്റയ്ക്കാവുകയെന്നാൽ ഒറ്റയ്ക്കല്ലാതാവുക എന്നു തന്നെയാണ്!

നിഷാഗന്ധി
Updated 3 months ago

അത്രമേൽ പ്രിയപ്പെട്ടൊരാൾ നമ്മളോട് മിണ്ടാതിരിക്കുമ്പോൾ ഭ്രാന്ത് പിടിക്കാൻ പാകമൊരു കുഞ്ഞ് ഹൃദയമേ നമുക്കുള്ളൂ...

നിഷാഗന്ധി
Updated 3 months ago

നമ്മളെ കേൾക്കാൻ ഒരാളുണ്ടാകുന്നതാണ് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ കേൾക്കാൻ ആരുമില്ലാതിരിക്കുന്നതും ഇടയ്ക്കൊക്കെ നല്ലതാണ് നമുക്ക് നമ്മെ തന്നെ അറിയാനും അടുക്കാനും നമ്മിൽത്തന്നെ സന്തോഷം കണ്ടെത്താനും സാധിക്കുന്നതും വലിയ ഭാഗ്യമാണ്..!!🤍🌿

നിഷാഗന്ധി
Updated 3 months, 1 week ago

காதல் என்பது சக்தி—அது தூய்மையானதாக இருந்தால் குணமாக்கும்; அதை வலுக்கட்டாயமாக கட்டாயப்படுத்தினால், அது சோர்வை மட்டுமே தரும்.

ആത്മാംശം
Updated 3 months, 2 weeks ago

ഒന്നുറപ്പാണ്, എനിക്കേറെ പ്രിയപ്പെട്ട മനുഷ്യരുടെ പട്ടികയിൽ മുൻപന്തിയിലാണയാൾ. കാണാനും മിണ്ടാനും ഞാനേറെ കൊതിക്കുന്ന, എനിക്കേറെ പ്രിയപ്പെട്ടൊരാൾ. തിരക്കിനിടയിലും ഞാനോർക്കുന്നൊരാൾ., തിരഞ്ഞുചെല്ലാൻ കൊതിക്കുന്നിടം..

നിഷാഗന്ധി
Updated 3 months, 2 weeks ago

അയാളുടെ വിചാരം അയാളുടെ ആഭാവത്തിൽ ഞാൻ മറ്റാരെയോ തേടിപോയെന്നും ആ മറ്റൊരാളുമായി ദിനംപ്രതി പ്രണയസല്ലാപം നടത്തുകയാണ് എന്നുമാണ്... എന്നാൽ അയാൾ ചിന്തിക്കുന്നുപോലുമുണ്ടാകില്ല ഒരിക്കൽ അയാളിലേയ്ക്ക് കാലിടറിവീണു ഉരുകിപോയതിൻ്റെ അസഹ്യമായ നീറ്റൽ ഊതി ആറ്റുന്ന തിരക്കിലാണ് ഞാനിന്നുള്ളതെന്ന്...

നിഷാഗന്ധി
Updated 3 months, 2 weeks ago

തിരക്കൊക്കെ കഴിയുമ്പോ ഇടക്കൊക്കെ നിനക്കും തിരിഞ്ഞ് നോക്കിക്കൂടെ 🤔 തിരക്കെല്ലാം മാറ്റിവെച്ച് നിന്നെ തിരക്കി തനിയെ നിൽക്കുന്നുണ്ടാവും നിൻ്റെ അരികിൽ ഞാൻ 🥰

SoulPen
Updated 3 months, 2 weeks ago

എന്നിലേക്കോടിക്കിതച്ചുള്ള നിന്റെ വരവ് നുകരാനായി മാത്രം ഞാൻ മൗനത്തിന്റെ വീഞ്ഞു കുടിച്ചിറക്കുന്നു. അവസാനത്തെത്തുള്ളിയിൽ നിന്ന് വറ്റിത്തീർന്നോർമ്മയാകും മുമ്പ് നീ വരുമെന്നും, സ്നേഹത്തിന്റെ സംസം കൊണ്ട് എന്നെ നിറയ്ക്കുമെന്നും, സദാ കിനാവ് നെയ്യുന്നു. സ്നേഹത്തിന്റെ കടലാറ്റിക്കുടിച്ച് ദാഹമകറ്റുന്നു നിനക്കുള്ള സ്നേഹമത്രയും എനിക്ക് തന്നെ പകർന്നു നൽകുന്നു. ഏറ്റം സ്നേഹത്തിൽ കാത്തിരിപ്പിന്റെ സുകൂനിലാഴ്ത്തുന്നു..

നിഷാഗന്ധി
Updated 3 months, 3 weeks ago

നിൻ്റെ യാത്രക്ക് എൻ്റെ അനുമതി വേണ്ട! കൂട്ടിനായി ഞാനും വേണ്ട!

ആത്മാംശം
Updated 3 months, 3 weeks ago

തേടി വന്നേക്കാം - തിരിഞ്ഞ് നോക്കരുത്. ഫലം കായ്ക്കുമെന്നറിഞ്ഞപ്പോൾ മരം സ്വന്തമാക്കാൻ വന്നവരെയൊന്നും.

ഒരു വാക്ക്
Updated 3 months, 3 weeks ago

തളരാൻ കാരണമുണ്ടായിട്ടും, തുടരാൻ തീരുമാനിച്ചവനാവണം നീ

ആത്മാംശം
Updated 3 months, 3 weeks ago

മഴ പെയ്തിറങ്ങുന്ന രാവുകളിൽ ജനാലക്കരികിൽ കൂട്ടം ചേർന്ന തുള്ളികളുടെ കഥകളെല്ലാം അവൻ കേട്ടിരുന്നു. ഓരോ തുള്ളിയും മുമ്പാരോ കണ്ണുനീരാക്കി ഒഴുക്കിയ ഓർമ്മകളെപ്പോലെ തണുത്തതും, തന്നിൽ പുതുമയുടെ പിറവിക്കായി മണ്ണിനെ നനയ്ക്കുന്നവയുമായിരുന്നു. കടൽ, അവനെ ലക്ഷ്യമാക്കി വന്ന ആ പഴകിയ ശബ്ദങ്ങളെയെല്ലാം അലിയിച്ച് കളഞ്ഞു. തിരമാലകളാൽ അവനെ തലോടുമ്പോൾ അവൻ തിരിച്ചറിഞ്ഞത് തകർന്ന സംഗീതങ്ങളെയെല്ലാം തിരമാലയായ് കടൽ തന്നെ സ്വീകരിക്കുമെന്നായിരുന്നു. കാടുകൾക്കുള്ളിലെ ശാന്തത അവൻെ ഉള്ളിലെ നോവുകളോട് അൽഭുതകരമായ ഒരു സൗഹൃദം സ്ഥാപിച്ചു. കാറ്റിനെ കാണാതെ ഒളിക്കുന്ന മരങ്ങളെ കാലം പഠിപ്പിച്ച അദ്യായം കാറ്റിനനുസരിച്ച് നൃത്തം ചെയ്യാനായിരുന്നത്രേ! ഇലകൾ വീണുപോയപ്പോൾ അവയുടെ നിഴലുകൾ പോലും പച്ചയിലേക്ക് മടങ്ങുന്ന രഹസ്യവഴി കാലം തന്നെയാണെന്ന സത്യവും അവർ അവനെ പഠിപ്പിച്ചു. രാത്രികൾ നീണ്ടുനിൽക്കുമ്പോൾ താരങ്ങൾ ഒരു പുൽത്തകിടിയുടെ മുകളിൽ മണിപൂക്കൾ പോലെ വീണു കിടന്നു. ആ പ്രകാശക്കണങ്ങൾ അവനോട് പറയുമായിരുന്നു. ഹൃദയത്തിൻറെ ഇരുണ്ട മുറികളിൽ ഇനിയും ഒരു വിത്ത് ഉറങ്ങിക്കിടക്കുന്നു എന്ന്. ആ വിത്ത് എരിയുന്ന കണലിൽ നിന്നും ജീവനെടുത്ത് വന്നവനാണ്. പ്രഭാതങ്ങൾ ഓരോന്നും പുതിയ നാളുകളുടെ സ്പർശനങ്ങളുമായി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. കണ്ണുകളടച്ച് ആ ചെറിയ മയക്കത്തിൽ അവൻ കേട്ടത് പുല്ലുകൾ തമ്മിൽ പറഞ്ഞു ചിരിക്കുന്നതായിരുന്നു. നിന്നിലുണ്ടായ ശൂന്യത ഒരു പൂവിന്റെ ശയനമാണ്, അത് ഉടൻ വിടരും. പുതിയ പ്രതാപത്തേടെയും അഴകോടെയും ഇപ്പോൾ ഒരു അധ്യായം അവസാനിച്ചിരിക്കുന്നു. പക്ഷേ, മുന്‍കാലത്തിലുണർന്നതിലേറെ പ്രകാശത്തോടെ അടുത്ത അധ്യായം തുടങ്ങാനിരിക്കുകയാണ്. കണ്ണീരോടെയല്ല, കരുത്തോടെ! എന്ന് കള്ളിയങ്കാട്ട് നീലി 👋

SoulPen
Updated 3 months, 4 weeks ago

വാക്കുകൾക്കതീതമായ ഒരിഷ്ടം, അത്രമേൽ ഹൃദ്യവും നിസ്വാർത്ഥവുമായ സ്നേഹം, മൗനത്തിന്റെ സ്പർശം പോലും മനം കേൾക്കുംവിധം ഗാഢമായ പ്രണയം, കാലം മായ്ക്കാൻ ശ്രമിച്ചാലും ഒരിക്കലും അപരിചിതരാകാനാകാത്തൊരു ബന്ധം.!💞

നിഷാഗന്ധി
Updated 3 months, 4 weeks ago